- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 58,720 രൂപയാണ്.
ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണ വില ഉയരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6050 രൂപയാണ്. വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 98 രൂപയാണ്.