- Advertisement -
മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനായസം കൈകാര്യം ചെയ്ത താരമാണ് ഗൗതമി. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ മുന്‍നിര നായകന്മാരോടൊപ്പവും അഭിനയിച്ച ഗൗതമി വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ അമ്മയായ ശേഷം വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട് നടന്‍ കമല്‍ഹാസനൊപ്പം ലീവിങ് ടുഗതറായി വര്‍ഷങ്ങളോളം ജീവിച്ചു. ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി ധ്രുവ് വിക്രം നായകനാകുന്ന ഒരു ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് എത്തുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.