Tuesday, April 1, 2025

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; നട്ട് നീക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്‌സ്

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു

Must read

- Advertisement -

കാസര്‍കോട് ; ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ 46കാരനെ രക്ഷകരായി കേരള ഫയര്‍ഫോഴ്‌സ്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തില്‍ നിന്ന് വേര്‍പെടുത്തിയത്. നട്ട് നീക്കം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മെറ്റര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.

See also  ഹോട്ടൽ ജീവനക്കാരിയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമം; ഹോട്ടൽ ഉടമ പിടിയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article