Friday, April 4, 2025

വാങ്ങിയ കമ്മലും മാലയും കൊളളില്ല; സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി ദിയാകൃഷ്ണ-സംഗീത തർക്കം

Must read

- Advertisement -

രണ്ട് പ്രമുഖ യുട്യൂബര്‍മാര്‍ തമ്മിലുളള തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ദിയകൃഷ്ണയും ഉപ്പുമുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീതയും തമ്മിലാണ് മാലയുടെയും കമ്മലിന്റെയും പേരില്‍ തര്‍ക്കം. ദിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റ ആഭരണം മോശമായിരുന്നു എന്ന സംഗീത വീഡിയയിലൂടെ പരാതി ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒരു മാലയും രണ്ടു കമ്മലുമാണ് ദിയയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും സംഗീത വാങ്ങിയത്. എന്നാല്‍ ബോക്‌സ് തുറന്നു നോക്കിയപ്പോള്‍ മാലയിലെ കല്ലുകളില്‍ ചിലത് ഇളകി കിടക്കുകയായിരുന്നെന്നാണ് പരാതി . മാത്രമല്ല കമ്മലിന്റെ പെയറിലൊന്ന് പായ്ക്കില്‍ ഇല്ലായിരുന്നു എന്നും സംഗീത ആരോപിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട് . എന്നാല്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സംഗീത യുട്യൂബ് ചാനലില്‍ വിഡിയോ ചെയ്തു. വാങ്ങിയ മാലയും കമ്മലും മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്‌സിങ് വീഡിയോ വേണമെന്ന് ആവശ്യപ്പെട്ടതായും സംഗീത പറഞ്ഞു.

ദിയയുടെ സ്റ്റോറില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് പറയാതെയായിരുന്നു സംഗീതയുടെ യുട്യൂബ് വിഡിയോ. എന്നാല്‍, സംഗീതയുടെ വിഡിയോയ്ക്ക് പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെപേര്‍ വിഡിയോകളുമായി യു ട്യൂബിലെത്തി. ഇതിനുള്ള മറുപടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ നല്‍കിയത്.

തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ ഇത്തരം ഫാഷന്‍ ഉല്പന്നങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണ്. ഈ സ്ത്രീയുടെ പേരിലും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ വന്നിട്ടുണ്ട്. അതിനു തെളിവായി സംഗീതയ്‌ക്കെതിരെ മറ്റൊരാള്‍ ആരോപണം ഉന്നയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ദിയ പങ്കുവച്ചു. കണ്ടന്റുണ്ടാക്കാന്‍ പല യുട്യൂബ് ചാനലുകളും ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഉപ്പും മുളകും ഫാമിലി ലൈറ്റ് ചെയ്തിരിക്കുന്നത് അതാണെന്നും ദിയ മറുപടി നല്‍കി. (Diya Krishna uppum mulakum lite sangeetha issue)

See also  ദിയ കൃഷ്ണയും ബോയ് ഫ്രണ്ടും തമ്മിലുള്ള ചിത്രങ്ങൾ കാണാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article