Saturday, April 5, 2025

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപങ്ങളുമായി മകൾ. ഇനി തൊട്ട് നിനക്ക് അപ്പയില്ല മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം

Must read

- Advertisement -

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍.
‘അച്ഛന്‍ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു. അത് എന്റെ തലയില്‍ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.”-ബാലയുടെ മകള്‍ വീഡിയോയില്‍ പറയുന്നു.

മകളോട് തര്‍ക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകള്‍ വിഡിയോയില്‍ പറഞ്ഞത്.

‘മൈഫാദര്‍ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ?മകളുന്നയിച്ച ആരോപണങ്ങള്‍ വിഡിയോയില്‍ ഉന്നയിക്കുന്നുണ്ടെങ്കില്ലും ‘നിന്നോട് തര്‍ക്കിക്കാന്‍ അപ്പനില്ല’ എന്നാണ് മറുപടി.

‘മകളോട് തര്‍ക്കിക്കാന്‍ ഞാനില്ല.. മൂന്ന് വയസായപ്പോള്‍ പാപ്പു എന്നെ വിട്ട് അകന്ന് പോയി. ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നത് നിര്‍ബന്ധത്തിനാണെന്ന് പറഞ്ഞു. അത് അന്നേ പറഞ്ഞെങ്കില്‍ ഇന്ന് നിന്നോട് സംസാരിക്കാന്‍ ഞാനുണ്ടാകില്ല.ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമെന്ന് ഞാന്‍ നിനക്ക് അന്യനായി പോയി. പക്ഷെ ഒരു വാക്ക് പറയുകയാണ് ഇനി ഞാന്‍ വരില്ല.. നീ നന്നായി പഠിക്കണം നിന്നോട് മത്സരിച്ച് ജയിക്കാന്‍ എനിക്ക് പറ്റില്ല. ഇനിതൊട്ട് അപ്പയില്ല ഞാന്‍ വരില്ല’ എന്നും ബാല വിഡിയോയില്‍ പറയുന്നു.

See also  നടൻ ബാലയുടെ വീടിന് മുന്നിൽ പുലർച്ചെ അജ്ഞാത സ്ത്രീയും കുഞ്ഞും വീഡിയോ പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article