Wednesday, August 6, 2025

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നകേസില്‍ ട്വിസ്റ്റ്, കൃത്യം ചെയ്തത് താനല്ലെന്ന് അമ്മാവന്‍ ഹരികുമാര്‍; ആ ക്രൂരത ചെയ്തത് പെറ്റമ്മ ശ്രീതുവെന്ന് മൊഴി; സത്യം അറിയാന്‍ ഇനി നുണ പരിശോധന

Must read

- Advertisement -

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍ മൊഴി മാറ്റി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി.

ഇതോടെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള തീരുമാനത്തിലാണ് പൊലീസ്. ശ്രീതുവുമായി ഒരു പോലീസുകാരന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പോലീസുകാരനാണ് ഹരികുമാറിനെ കൊണ്ട കള്ളമൊഴി കൊടുത്തതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ശ്രീതുവിനെതിരെ ജോലി തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഈ തട്ടിപ്പില്‍ ഈ പോലീസുകാരനും പങ്കുണ്ടായിരുന്നു. തന്റെ ഭര്‍ത്താവാണെന്ന വ്യാജേന ഈ പോലീസുകാരനുമായി ശ്രീതു പല സ്ഥലത്തും കറങ്ങിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാര്‍ മൊഴി നല്‍കിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇയാളുടെ മൊഴി മാറ്റത്തോടെ, നുണപരിശോധനയ്ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ.

ശ്രീതുവുമായുളള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഈ കേസില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. അതിനിടെയാണ് മൊഴി മാറ്റുന്നത്. അമ്മയെ രക്ഷിക്കാനാണ് കുട്ടിയെ കൊന്നത് ഹരികുമാര്‍ ഏറ്റെടുത്തതെന്ന വാദം ശക്തമായിരുന്നു. ജനുവരി മുപ്പതിനാണ് കുട്ടിയെ വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണം നടത്തിയതിനുപിന്നാലെയാണ് ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളെ പല പ്രാവശ്യങ്ങളായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയത്. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് നിലപാടില്‍ എത്തുകയും ചെയ്തു.

See also  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാം.. ഇപ്പോള്‍ അപേക്ഷിക്കാംഅപേക്ഷിക്കേണ്ട വിധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article