Tuesday, May 20, 2025

സിദ്ധിഖ് സുഹൃത്ത്, ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് മോശമായി പെരുമാറിയിട്ടില്ല..പ്രചരിക്കുന്നത് വ്യാജമെന്ന് ആശാ ശരത്

Must read

- Advertisement -

ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ആരോപണവുമായി നിരവധി നടികളാണ് രംഗത്ത് വന്നിരിക്കുന്നത്.എന്നാല്‍ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
സിനിമ രംഗത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്.

അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല.ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇത്തരത്തില്‍ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുെമന്നും നടി കുറിക്കുന്നു.

See also  പ്രോ കബഡി ലീഗിൽ ഐശ്വര്യ എത്തിയത് അഭിഷേകിനൊപ്പം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article