- Advertisement -
ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങൾ വച്ച് ഡോക്ടർമാർ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കൽ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദൻമാഷും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ വന്ന് വിവരങ്ങൾ അന്വേഷിക്കുകയുണ്ടായി. എല്ലാവരോടും നന്ദി അറിയിക്കുകയാണ്.