Friday, April 4, 2025

മനോരമ പത്രവാർത്തയിൽ ഫോട്ടോ മാറി നൽകി, അവസരങ്ങൾ നഷ്ടമായി, തനിക്ക് ചീത്തപ്പേരുണ്ടായെന്നും ചലച്ചിത്രതാരം മണികണ്ഠൻ രാജൻ

Must read

- Advertisement -

മനോരമ പത്രവാര്‍ത്തയില്‍ അബദ്ധത്തില്‍ ഫോട്ടോ മാറി നല്‍കിയത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് ചലച്ചിത്രതാരം മണികണ്ഠന്‍ രാജന്‍. തെറ്റായ വാര്‍ത്ത അവസരങ്ങള്‍ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

കണക്കില്‍പ്പെടാത്ത പണം പിടിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും മറ്റൊരു നടനുമായ കെ.മണികണ്ഠനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എന്നാല്‍ മനോരമ വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്ന ചിത്രം ചലച്ചിത്രതാരം മണികണ്ഠന്‍ രാജന്റേതാണ്. ഫേസ് ബുക്ക് വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ഇന്ന് പത്രത്തില്‍ മലപ്പുറം എഡിഷനില്‍ എന്നെക്കുറിച്ചൊരു വാര്‍ത്ത വന്നു. എന്റെ ഏറ്റവും നല്ല ഫോട്ടോ വച്ച്, കൃത്യമായി ഞാനാണെന്ന് മനസിലാകുന്ന രീതിയില്‍ നടന്‍ മണികണ്ഠന്‍ അറസ്റ്റില്‍ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. ഇത് തുടര്‍ന്ന് വായിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത്, ഞാനല്ല വേറൊരു മണികണ്ഠനാണെന്നാണ്. കള്ളപ്പണമാണ് വിഷയം. ആ മാദ്ധ്യമത്തിന് എന്റെ പടം കണ്ടാല്‍ അറിയില്ലേ എന്നൊരു സംശയം എനിക്കുണ്ട്. എന്തായാലും അതെന്നെ വളരെയധികം ബാധിച്ചുവെന്നതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.ഇവിടെ ആരെങ്കിലും പറഞ്ഞല്ല ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്. അടുത്ത മാസമൊക്കെയായി ഞാന്‍ ചെയ്യേണ്ട തമിഴ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു.

അദ്ദേഹത്തിന്റെ നമ്പര്‍ ഞാനും അദ്ദേഹം എന്റെ നമ്പറും സേവ് ചെയ്തിട്ടുണ്ട്. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് വിളിക്കുന്നത്. ഇന്ന് വിളിച്ചപ്പോള്‍ സിനിമയുടെ കാര്യം പറയാനാണെന്നാണ് ഞാന്‍ വിചാരിച്ചത്.ഫോണെടുത്തപ്പോള്‍ അവിടെ സൈലന്റാണ്. സുഖമാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇത് മണികണ്ഠനാണോ? നിങ്ങളെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്ത കണ്ടെന്ന് പറഞ്ഞു. പുള്ളി പറഞ്ഞപ്പോഴാണ് ഞാന്‍ വിഷയം അറിയുന്നത്. അവര്‍ക്ക് വിളിക്കാന്‍ തോന്നിയതുകൊണ്ട് ഞാനല്ലെന്ന് അവര്‍ക്ക് മനസിലായി.ആ സമയത്ത് ഞാന്‍ അറസ്റ്റിലായെന്ന് കരുതി വേറെ ആളെ കാസ്റ്റ് ചെയ്യാമെന്ന് ആലോചിച്ചിരുന്നെങ്കില്‍ എന്റെ ഒരു അവസരം നഷ്ടമായേനെ. ഇനി എത്ര അവസരം നഷ്ടമാകുമെന്നൊന്നും എനിക്കറിയില്ല. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഈ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് കരുതി വീഡിയോ ചെയ്തത്.

എന്തായാലും നിയമപരമായി മുന്നോട്ടുപോകും. എന്റെ ജീവിതത്തില്‍ ഇത്രയും കാലമായി ഞാന്‍ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. എന്തായാലും വളരെ നിസാരമായി, വളരെ എളുപ്പത്തില്‍ ചീത്തപ്പേരുണ്ടാക്കിത്തന്ന പത്രത്തിന്‌ ഒരിക്കല്‍ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു.’- മണികണ്ഠന്‍ വ്യക്തമാക്കി

See also  വൈ.എസ്.ആര്‍ ആയി വീണ്ടും മമ്മൂട്ടി.. 'യാത്ര' 2 ടീസര്‍ എത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article