Thursday, June 19, 2025

നടൻ ബാലയുടെ വീടിന് മുന്നിൽ പുലർച്ചെ അജ്ഞാത സ്ത്രീയും കുഞ്ഞും വീഡിയോ പുറത്ത്

Must read

- Advertisement -

മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ബാലയുടെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ വീടിന്റെ സിസിടിവി ദൃശ്യങ്ങളാണ് ബാല പുറത്തുവിട്ടത്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീയും കുഞ്ഞുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

പുലര്‍ച്ചെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടന്‍. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടന്‍. കയറാന്‍ ശ്രമിക്കുന്നുണ്ട്. വാതില്‍ തുറക്കുന്നുണ്ട്. തട്ടി തുറക്കുന്നുണ്ട്. എന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ട്. പൊലീസിനെ ഞാന്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുകയാണ് എന്നും നടന്‍ ആരോപിക്കുന്നു.

മുന്‍ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‌സായത്. മകളെ കാണാന്‍ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടന്‍ ബാലയ്ക്ക് എതിരെ രംഗത്ത് എത്തി. അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടന്‍ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുന്‍ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

See also  നിറവയറുമായി റാംപില്‍ അമലപോള്‍; വെളള ഗൗണില്‍ സുന്ദരിയായി താരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article