Friday, April 4, 2025

പ്രസവം കഴിഞ്ഞ് 27 ദിവസങ്ങൾ മാത്രം: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Must read

- Advertisement -

കൊല്ലം: കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം.

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്. കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ ഭര്‍ത്താവ് മഹേഷ് നിഷേധിച്ചു. താനൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

See also  62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article