വനം മന്ത്രി ശശീന്ദ്രൻ മാറുമോ ?തോമസ് കെ. തോമസ് മന്ത്രിയാകണമെന്ന് പാർട്ടി

Written by Taniniram

Updated on:

എസ്.ബി. മധു

തിരുവനന്തപുരം : തലസ്ഥാനത്ത് നാടകീയമായ വന്‍ രാഷ്ട്രീയ നീക്കം. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പിയുടെ ഏകമന്ത്രി എ.കെ..ശശീന്ദ്രനെ (A.K. Saseendran) മാറ്റണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമാക്കി.ഇതു സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്‍.എ.മമ്മൂട്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കും. പാര്‍ട്ടിയിലെ മറ്റൊരു പ്രബലനായ എം.എല്‍.എ തോമസ് കെ.തോമസ്സിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇന്ന് ഉച്ചക്ക് നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന .

ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം ഭരണം പങ്കിടുമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഇടതു മുന്നണി മന്ത്രി സഭയില്‍ സമഗ്രമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പഴയ മന്ത്രിമാര്‍ മാറി പകരം കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്കു് കടന്നു വന്നു. ഈ സാഹചര്യത്തില്‍ എന്‍.സി.പി മന്ത്രിയുടെ കാര്യത്തിലും ഒരു മാറ്റം വേണമെന്നാണ് ആ പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നു തന്നെയുള്ള ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയാണ് ശശീന്ദ്രന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പല പ്രതിസന്ധി ഘട്ടങ്ങളും കടക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എക്‌സാലോജിക്കു മായി (ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ കൊടുക്കുമോ എന്ന കാര്യം സംശയമാണ്. മുന്നണി മര്യാദയനുസരിച്ച് പാര്‍ട്ടി കത്ത് നല്‍കിയാല്‍ അത് പരിഗണിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയ്ക്കാവില്ല. എന്നാല്‍ താന്‍ രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിയ്ക്കുന്നില്ലെന്നാണ് മന്ത്രി ശശീന്ദ്രന്റെ (A.K. Saseendran) നിലപാട്.

See also  ഇലക്ഷൻ പ്രഖ്യാപനത്തിനിടെ പിൻവാതിൽ നിയമനം(TANINIRAM EXCLUSIVE).

Related News

Related News

Leave a Comment