Thursday, April 3, 2025

മദ്യപിക്കുന്നവര്‍ക്കും ബാറുടമകള്‍ക്കും സന്തോഷ വാര്‍ത്ത..ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം ദേ വന്നു…ദേ പോയി…

Must read

- Advertisement -

മദ്യപിക്കുന്നവര്‍ക്കും ബാറുടമകള്‍ക്കും സന്തോഷ വാര്‍ത്ത. പോലീസ് വാഹന പരിശോധനയും പെട്രോളിംഗും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടി ഉപദ്രവിക്കരുതെന്ന് മദ്യപന്മാരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് വിചിത്രമായ ഉത്തരവിറക്കിയിരിയ്ക്കുകയാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി .ഉത്തരവ് അറിഞ്ഞ ബാറുടമകളും ആനന്ദാശ്രുക്കൾ പൊഴിച്ചുവെന്നാണ്
പുറത്തു വരുന്ന വിവരം.

19.0 1.2024 No.G3 (d)-495/2024/mm നമ്പരായി ഇറങ്ങിയ ഉത്തരവാണ് കീഴ് ഉദ്യോഗസ്ഥന്മാരെ ഞെട്ടിച്ചത്.എന്നാൽ പിന്നീട് ഇതേ ദിവസം ഇറക്കിയ No.G3 (d)-495/2024/mm (1) നമ്പരായ ഉത്തരവിൽ ഇതേ നമ്പരിൽ ഇറക്കിയ സന്ദേശം റദ്ദു ചെയ്തതായി പറയുന്നു. എന്തായാലും ആദ്യം ഉത്തരവ് കണ്ട എസ്.എച്ച ഒ മാരുടെ കണ്ണു തള്ളിയെന്നാണറിവ്. എന്തുകൊണ്ട് ഇങ്ങനെ പിഴവ് വന്നുവെന്ന് ആർക്കും അറിയില്ല. എന്തായാലും പഴയ ഉത്തരവ് അസാധുവായതിൽ ബാറുടമകൾ അതീവ ദു:ഖിതരാണ്.

See also  Exclusive താമരചര്‍ച്ചക്ക് വഴിയായ ഇ പി-ദല്ലാള്‍-ശോഭ രാമനിലയം കൂടിക്കാഴ്ചയില്‍ മറ്റൊരു സിപിഎം നേതാവും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article