എസ്.ബി മധു
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദമായിരുന്നു. . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് (Sree Padmanabha Swamy Temple) ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശം കരമനയിലുള്ള പുരാതന ഓണവില്ല് കുടുംബത്തിനാണ്. ആചാര വിധി പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ച ഓണവില്ല് പിന്നീട് മറ്റൊരു അമ്പലത്തിലും സമർപ്പിയ്ക്കാൻ പാടില്ല. എന്നാൽ ഓണവില്ല് കുടുംബത്തിൽ നിന്നും നേരിട്ട് ഓണവില്ല് മറ്റ് അമ്പലങ്ങളിലേക്ക് സമർപ്പിയ്ക്കുന്നതിനോ വ്യക്തികൾക്ക് നൽകുന്നതിനോ തടസ്സമില്ല. ഇതനുസരിച്ച് അയോദ്ധ്യ ശ്രീരാമക്ഷേത്ര ആചാര്യന്മാർ ഓണവില്ല് കുടുംബത്തിന് സമർപ്പണത്തിനുള്ള അനുമതി നൽകിയിരുന്നു. ഇതിനിടിയിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭാരവാഹികൾ നേരിട്ട് അയോദ്ധ്യയിൽ ഓണവില്ല് സമർപ്പിയ്ക്കാനുള്ള നീക്കം ആരംഭിച്ചത്. ഈ തീരുമാനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കഠിനമായ വൃതോപാസന ചെയ്ത് പൂജാവിധികളും കർമ്മങ്ങളും നടത്തി ഒരു ക്ഷേത്രത്തിന് സമർപ്പിയ്ക്കുന്ന ഓണവില്ല് മറ്റൊരു ക്ഷേത്രത്തിലേക്ക് സമർപ്പിയ്ക്കാനുള്ള നീക്കം കടുത്ത ആചാരലംഘനമാണെന്ന് ഓണവില്ല് കുടുംബവും ഭക്തജനങ്ങളും ആരോപിച്ചിരുന്നു.
ഈ സംഭവം തനിനിറം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം (Sree Padmanabha Swamy Temple) ഭരണ സമിതി തീരുമാനം പുനപ്പരിശോധിക്കുകയും ‘ അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലേക്ക് നേരിട്ട് ഓണവില്ല് സമര്‍പ്പണം ‘ എന്ന തിന് പകരം ക്ഷേത്രത്തിലേക്കുള്ള ഉപഹാരമായി ഓണവില്ല് ശ്രീരാമ തീര്‍ത്ഥം ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറാനാണ് പുതിയ തീരുമാനം.
പതിനെട്ടാം തീയതി വൈകുന്നേരം 5.30ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര (Sree Padmanabha Swamy Temple) ത്തി ന്റെ കിഴക്കേ നടയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഓണവില്ല് ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറും . ഭരണ സമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ , തുളസി ഭാസ്‌കരന്‍ ,എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ നാമ ജപത്തോടെ ഓണവില്ലുമായി ക്ഷേത്രത്തിന് ചുറ്റും പരിക്രമം നടത്തുമെന്ന്ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം (Sree Padmanabha Swamy Temple) എക്‌സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.