Friday, April 4, 2025

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന തട്ടിപ്പ് ; ശരവണൻ അറസ്റ്റിൽ

Must read

- Advertisement -

‘തനിനിറ’ ത്തിന് ആശംസാപ്രവാഹം

എസ്.ബി.മധു

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക് ദര്‍ശനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 11,500 രൂപ തട്ടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ‘ദര്‍ശന മാഫിയ’ സംബന്ധിച്ച തനിനിറം വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റ് പിടിച്ചതോടെ വിഷയം ചൂടേറിയ ചര്‍ച്ചയായി. തിരുവനന്തപുരം മണക്കാട് കടിയപട്ടണം വീട്ടില്‍ ശരവണന്‍ (33) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഭക്തരില്‍ നിന്ന് തലയെണ്ണി ഇയാള്‍ 11,500 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ തുക ക്ഷേത്രത്തിലെ മറ്റ് ജീവനക്കാര്‍ക്ക് വീതം വച്ച് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ ‘തനിനിറ’ ത്തോടു വ്യക്തമാക്കി. ക്ഷേത്രം താല്‍ക്കാലിക ജീവനക്കാരനായ ഇയാളില്‍ നിന്ന് അമ്പലമാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ തേടും.

തനിനിറത്തിന് അഭിനന്ദന പ്രവാഹം

ദര്‍ശന മാഫിയയെ കുറിച്ചുള്ള വിവരം പുറത്ത് കൊണ്ടുവന്ന ‘തനിനിറ’ത്തിന് അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ച് നൂറിലധികം പേരുടെ ആശംസകള്‍ എത്തി. വന്‍ പ്രലോഭനത്തെ അതിജീവിച്ചാണ് മൂടിവയ്ക്കപ്പെടുമായിരുന്ന ഈ സംഭവം ‘തനിനിറം’ പുറം ലോകത്തെ അറിയിച്ചത്.

ഭീഷണിയും ഒപ്പം തീര്‍ത്തുംകളയും എന്ന വാചകമടിയും

ഭക്തരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഇനിയും വെളിച്ചത്ത് കൊണ്ടുവരാന്‍ ‘തനിനിറം’ പ്രതിഞ്ജാബദ്ധമായതോടെ ഒരു വിഭാഗം ഭീഷണിയുമായെത്തി. ‘ തീര്‍ത്തു കളയും’ ,ഒതുക്കിക്കളയും, പോലീസിനെ വച്ച് അകത്താക്കും, കാല്‍ തല്ലിയൊടിക്കും എന്നിങ്ങനെയാണ് ജല്‍പ്പനങ്ങള്‍. ഒരു കാര്യം പ്രത്യേകം അറിയിക്കാന്‍ തനിനിറത്തിന് അഗ്രഹമുണ്ട്. അതായത് വന്‍ തിരമാല കുടത്തിലെ വെള്ളം കണ്ട് പേടിക്കില്ല – അതോര്‍ക്കുക.

മഞ്ഞ ബ്രാന്‍ഡെന്ന് അഴിമതിക്കാരും കുറ്റവാളികളും പറയും, പക്ഷെ സത്യമറിയാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമെന്നറിയാം

സത്യത്തിന്റെ മുഖം എന്നും വിരൂപമായിരിക്കും – എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതു പോലെയാണ് തനിനിറത്തിന്റെ കഥയും. നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ ‘മഞ്ഞയെന്നും കറുപ്പെന്നു’ വിളിക്കും. അതില്‍ ഞങ്ങള്‍ക്ക് ഒട്ടും ഖേദമില്ല, വേദനയില്ല. ഇടതു സര്‍ക്കാരിന്റെ കാലത്ത് പിന്തിരിഞ്ഞു നടക്കേണ്ട ഗതികേട് ഞങ്ങള്‍ക്ക് വരില്ലെന്ന് ഉറപ്പുണ്ട്…

See also  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ 'ശരവണ പ്രഭാവം ';ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article