Wednesday, April 2, 2025

മനസാക്ഷിയെ ഞെട്ടിച്ച രന്‍ജിത് വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്….

Must read

- Advertisement -

കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച് പോലീസ് മേധാവി

ബിജെപി നേതാവ് രന്‍ജിത്ത് ശ്രീനിവാസന്‍ കൊലപാതക കേസിലെ (Renjith Sreenivasan Murder Case) മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത് നീതി ന്യായ ചരിത്രത്തിലെ അപൂര്‍വ്വ നിമിഷമാണ്. അമ്മയ്ക്ക് മുന്നില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയുളള മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രഖ്യാപിച്ചത്.

വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയില്‍ വന്ന ഒരു പോസ്റ്റ് വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്. റുബീന റുബി എന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ എഴുതിപിടിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്രയമായ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള്‍ നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് ഇന്ന് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

തനിനിറം (Taniniram) ബിഗ് ഇംപാക്റ്റ്

ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പോലീസ് മേധാവി ഫെയ്‌സ്ബുക്ക് പ്രൊഫൈലുടമയെ ഉടന്‍ തന്നെ കണ്ടെത്തി കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു.

See also  വയനാട് ജില്ലാ കളക്ടർ ആദിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല :- "എന്നൂര് ".
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article