കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ ശ്രീ നാരായണ ഗുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ മലയാളിയെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു. കേരളം...