Wednesday, May 7, 2025

ഇനി പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ല, ജനങ്ങളുടെ ജീവനാണ് വലുത്; ഗൗതം ഗംഭീർ

'ഇന്ത‍്യയിലെ ജനങ്ങളുടെയോ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരങ്ങളും ബോളിവുഡും. ഐസിസി ടൂർണമെന്‍റ് ആണെങ്കിലും ബഹിഷ്കരിക്കണം' ഗംഭീർ പറഞ്ഞു.

Must read

- Advertisement -

ന‍്യൂഡൽഹി (Newdelhi) : ഭീകരാക്രാമണങ്ങൾക്ക് പിന്തുണ നൽകുന്ന പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. (Indian cricket team head coach Gautam Gambhir has said that the team should not play cricket with Pakistan, which supports terror attacks.) ഇക്കാര‍്യം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിന്‍റെ തീരുമാനത്തോടൊപ്പം തന്നെ താൻ നിൽക്കുമെന്നും ഗംഭീർ പറഞ്ഞു.

ഡൽഹിയിൽ വച്ചു നടന്ന എബിപി ഇന്ത‍്യ അറ്റ് 2047 ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത‍്യയിലെ ജനങ്ങളുടെയോ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരങ്ങളും ബോളിവുഡും. ഐസിസി ടൂർണമെന്‍റ് ആണെങ്കിലും ബഹിഷ്കരിക്കണം’ ഗംഭീർ പറഞ്ഞു.

See also  ഗുസ്‌തി ഗോദയിൽ ഇന്ത്യയ്ക്ക് കണ്ണുനീർ , മുന്നിട്ടു നിൽക്കുമ്പോൾ പരിക്കേറ്റ നിഷ ദഹിയയ്ക്കു തോൽവി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article