ഭാരം കുറയ്ക്കാൻ കഠിന പ്രയത്‌നം നടത്തിയ വിനേഷ് ഫോഗട് ആശുപത്രിയിൽ ,മുടിമുറിച്ചു, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം കഴിഞ്ഞു , ഒടുവിൽ അയോഗ്യത

Written by Taniniram

Published on:

പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഫൈനലില്‍ നിന്ന് അയോഗ്യയായതിന് മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ബോധരഹിതയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശപ്പിച്ചതായി ഇന്ത്യന്‍ സംഘം അറിയിച്ചു.

53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് സാധാരണ മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ ഫോഗട്ട് തീരുമാനിക്കുകയായിരുന്നു. ശരീരത്തിന്റെ സ്വാഭാവിക ഭാരം അതിലും കൂടുതലായതിനാല്‍ അത് കുറയ്ക്കാന്‍ കഠിനശ്രമങ്ങള്‍ വേണ്ടിവരുമെന്ന് അറിയാമായിരുന്നു. അതിനായാണ് അവസാനനിമിഷം മുടി മുറിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാത്രി ശരീരഭാരം ഒരുകിലോ വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിനേഷിന് ഇത്തരം കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഫോഗട്ട് നേരെ പരിശീലനത്തിന് പോയി, വെള്ളമോ ഭക്ഷണമോ കഴിച്ചില്ല. രാത്രി മുഴുവന്‍ വര്‍ക്ക്ഔട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വീണ്ടും പരിശീലനത്തോടെയാണ് തുടങ്ങിയത്. ഇതിലൂടെ 900 ഗ്രാം ഭാരം കുറയ്ക്കാന്‍ കഴിഞ്ഞു, പക്ഷേ ബാക്കിനിന്ന 100 ഗ്രാം താരത്തിന്റെ മെഡല്‍ പ്രതീക്ഷകളെ തകര്‍ത്തു.

പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിക്കാനായി അതികഠിനമായ പരിശീലനങ്ങള്‍ നടത്തിയിരുന്നതായി വിനേഷ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം അത്യാവശ്യത്തിന് മാത്രമാക്കി. വെള്ളം പരിമിതമായി മാത്രമേ കുടിച്ചിരുന്നുള്ളൂ.

Related News

Related News

Leave a Comment