ഇതിഹാസ താരം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടീം തോറ്റെങ്കിലും 73 റണ്‍സുമായി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു സ്മിത്ത്. പെട്ടെന്നുളള വിരമിക്കലില്‍ ആരാധകര്‍ നിരാശയിലാണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇനിയും കളിക്കുമെന്ന് സ്മിത്ത് അറിയിച്ചു. ഓസീസിനായി 170 ഏകദിനങ്ങളില്‍ കളിച്ച താരമാണ് മുപ്പത്തഞ്ചുകാരനായ സ്മിത്ത്. ”വളരെ സന്തോഷകരമായ ഒരു യാത്ര ആയിരുന്നു ഇത്. ഓരോ മിനിറ്റും ഞാന്‍ ആസ്വദിച്ചു. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മികച്ച സഹതാരങ്ങള്‍ക്കൊപ്പം രണ്ട് തവണ ലോകകപ്പ് കിരീട നേട്ടത്തില്‍ പങ്കാളിയാകാനും കഴിഞ്ഞു. 2027ലെ ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനുള്ള സമയാണ് ഇനി. വഴിമാറിക്കൊടുക്കാനുള്ള ശരിയായ സമയം ഇതാണെന്നു കരുതുന്നു” വിരമിക്കലിനെ കുറച്ചുള്ള സ്മിത്തിന്റെ വാക്കുകളാണിത്.
ന്യൂസീലന്‍ഡിനെതിരെ 2016ല്‍ നേടിയ 164 റണ്‍സാണ് ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിലെത്തിയ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം.
സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പരുക്കുമൂലം പിന്‍മാറിയതിനെ തുടര്‍ന്നാണ് സ്റ്റീവ് ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത്. 2015, 2013 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ടീമുകളിലും സ്റ്റീവ് സ്മിത്ത് അംഗമായിരുന്നു.