ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദമായി മോശം അമ്പയറിങ്ങ്. ബൗളര്‍മാരെ അടിച്ച് പറത്തി മികച്ച രീതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന മലയാളി താരം സഞ്ജുസാംസണിനെ പുറത്താക്കിയ ക്യാച്ചാണ് വന്‍വിവാദമായിരിക്കുന്നത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍ എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അനായാസം മുന്നേറിക്കോണ്ടിരിക്കുകയായിരുന്നു രാജസ്ഥാന്‍. എന്നാല്‍ 16-ാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ചു സാംസണ്‍ അടിച്ച പന്ത് ബൗണ്ടറിക്കരികില്‍ നിന്ന് ഷായ് ഹോപ്പ് പിടിച്ചിരുന്നു. തത്സമയ ദൃശ്യങ്ങളില്‍ തന്നെ ഷായ്‌ഹോപ്പിന്റെ കാല്‍ ബൗണ്ടറിയില്‍ തൊട്ടിരുന്നതായി വ്യക്തമായിരുന്നു. സംഭവം തേര്‍ഡ് അംപയറിന് വിട്ടു. അംപയറായ ഡരല്‍ ഗഫ് ഒറ്റ ക്യാമറ ആംഗിളില്‍ ക്യാച്ച് പരിശോധിച്ച് അതിവേഗം ഔട്ട് വിധിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ സഞ്ചുവും സ്റ്റേഡിയം മുഴുവനും സ്തംബദരായി. ഫീല്‍ഡ് അംപയറോട് തര്‍ക്കിച്ചെങ്കിലും സാംസണ് മടങ്ങേണ്ടി വന്നു. മത്സരത്തില്‍ രാജസ്ഥാന്‍ 20 റണ്‍സിന് ഡല്‍ഹിയോട് തോറ്റു.നിര്‍ണായകമായത് സഞ്ചുവിന്റെ ഔട്ട് ആയിരുന്നു.
സഞ്ചുവിന്റെ പുറത്താകലിനെ വിമര്‍ശിച്ച് കമന്റേറ്റര്‍മാരും മുന്‍താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. കോടികള്‍ ചെലവഴിച്ച് നടത്തുന്ന ഐപിഎല്ല് മത്സരങ്ങളില്‍ നിലവാരമുളള അമ്പയറിംഗ് വേണമെന്നാണ് ആരാധകരുടെ ആവേശം. സഞ്ചുവിന്റെ വിവാദമായ പുറത്താകല്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്റിംഗാണ്.
അംപയറിനോട് തര്‍ക്കിച്ചതിന് പിഴശിക്ഷ
പുറത്തായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ക്യാപ്റ്റനും കൂടിയായ സഞ്ചുസാംസണ്‍ അംപയര്‍മാരോട് തര്‍ക്കിച്ചതിന് ബിസിസിഐ നടപടിയെടുത്തു. മാച്ച് ഫീയുടെ 30% പിഴ സഞ്ചുസാംസണ്‍ അടയ്ക്കണം.