ഏകദിനത്തിൽ രോഹിത് , ട്വന്റി 20 യിൽ സൂര്യകുമാർ യാദവും ഇന്ത്യയെ നയിക്കും; സഞ്ജു ട്വന്റി 20 ടീമിൽ

Written by Taniniram

Published on:

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. പാണ്ഡ്യയെ ഒഴിവാക്കി രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമായി. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. അവസാന കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ചുവിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി. ട്വന്റി20 യില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചു രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് ടീമിലുളളത്.

ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ  (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്  (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

Related News

Related News

Leave a Comment