ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി കിരീടത്തില്‍ മുത്തമിട്ടത്.
കിരീടം നേടിയതോടെ ആര്‍സിബിക്ക് 20 കോടി രൂപയും ട്രോഫിയും ലഭിച്ചു. റണ്ണര്‍അപ്പായ പിബികെഎസിന് 12.5 കോടി രൂപയും ലഭിച്ചു. മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിന് 7 കോടി രൂപയും നാലാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് 6.50 കോടി രൂപയും ലഭിച്ചു.
സീസണില്‍ ഏറ്റവും കൂടുതല്‍ 759 റണ്‍സ് നേടിയ ഗുജറാത്തിന്റെ സായ് സുദര്‍ശന് ഓറഞ്ച് ക്യാപ്പും, ഏറ്റവും കൂടുതല്‍ (25) വിക്കറ്റുകള്‍ നേടിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് പര്‍പ്പിള്‍ ക്യാപ്പും ലഭിച്ചു. സീസണിലെ സൂപ്പര്‍ സ്ട്രൈക്കറായി 14 വയസ്സുള്ള രാജസ്ഥാന്റെ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു.
ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് ഏറ്റവും കൂടുതല്‍ വ്യക്തിഗത അവാര്‍ഡുകള്‍ സ്വന്തമാക്കി. ഓറഞ്ച് ക്യാപ്പിന് പുറമേ, സീസണിലെ അള്‍ട്ടിമേറ്റ് ഫാന്റസി പ്ലെയര്‍, എമേര്‍ജിംഗ് പ്ലെയര്‍, മോസ്റ്റ് ബൗണ്ടറി (ഫോറുകള്‍) എന്നിവയ്ക്കുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് സൂര്യകുമാര്‍ യാദവാണ്.
ഇവരെ കൂടാതെ, ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ചയാളിനുള്ള അവാര്‍ഡ് ലഖ്നൗവിന്റെ നിക്കോളാസ് പൂരനും, ഗ്രീന്‍ ഡോട്ട് ബോളിനുള്ള അവാര്‍ഡ് ഗുജറാത്തിന്റെ മുഹമ്മദ് സിറാജിനും, മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് ഹൈദരാബാദിന്റെ കമിന്ദു മെന്‍ഡിസിനും ലഭിച്ചു.