പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു പുറത്തായി

Written by Taniniram

Published on:

പാരിസ് ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21, 14-21. ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ച് സെന്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു. ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി. പിന്നീടത് 12-12ലേക്ക് എത്തിക്കാന്‍ സിന്ധുവിന് സാധിച്ചു. തുടര്‍ന്ന് 14-14. എന്നാല്‍ നാല് പോയിന്റുകള്‍ നേടി ഹി സ്‌കോര്‍ 15-18ലേക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ട് പോയിന്റ നേടി സിന്ധു സ്‌കോര്‍ 17-18 ആക്കി. തുടര്‍ന്ന് 19-19. എന്നാല്‍ രണ്ട് പോയിന്റ് നേടി ഹി ഗെയിം സ്വന്തമാക്കി.

See also  ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങി; കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനായില്ല…

Related News

Related News

Leave a Comment