പാരീസ് ഒളിംപിക്സിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; വമ്പൻ ത്രോയിൽ സ്വർണം സ്വന്തമാക്കി പാക്കിസ്ഥാൻ താരം

Written by Taniniram

Published on:

സ്വര്‍ണമെഡലെന്ന ഇന്ത്യാക്കാരുടെ മുഴുവന്‍ സമ്മര്‍ദ്ദവുമായെത്തിയ നീരജ് ചോപ്രയ്ക്ക് പാരിസ് ഒളിമ്പിക്‌സില്‍ വെളളി മെഡല്‍. റിഥം കണ്ടെത്താന്‍ നന്നേ പാടുപെട്ട താരം രണ്ടാം അറ്റെപ്ന്റിലെറിഞ്ഞ 89.45 മീറ്റര്‍ കൂറ്റന്‍ ത്രോയിലാണ് വെളളി സ്വന്തമാക്കിയത്. പാകിസ്ഥാന്‍ താരം അര്‍ഷദ് നദീമിന്റെ ഏവരെയും ഞെട്ടിച്ച കൂറ്റന്‍ ത്രോയാണ് നീരജിന്റെ സ്വര്‍ണപ്രതീക്ഷകള്‍ നഷ്ടമാക്കിയത്. രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീമിനാണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ഒളിംപിക് റെക്കോര്‍ഡ് ദൂരം പിന്നിട്ടാണ് അര്‍ഷദ് രണ്ടാം അവസരത്തില്‍ സ്വര്‍ണം നേടിയത്.

89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. ഒളിംപിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. പി.വി.സിന്ധു (ബാഡ്മിന്റന്‍), സുശീല്‍ കുമാര്‍ (റെസ്ലിങ്), മനു ഭാക്കര്‍ (ഷൂട്ടിങ്) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.

ടോക്കിയോ ഒളിംപിക്‌സില്‍ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീം അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇത്തവണ സ്വര്‍ണം നേടിയ അര്‍ഷദ് നദീമാണ് പാരിസില്‍ പാക്കിസ്ഥാന്റെ ഏക മെഡല്‍ ജേതാവ്. നോര്‍വേ താരം ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്‌സന്റെ റെക്കോര്‍ഡാണ് പാക്ക് താരം പാരിസില്‍ മറികടന്നത്.

See also  ബേബി പൗഡര്‍ ക്യാന്‍സറിന് കാരണമായി; വന്‍തുക നഷ്ടപരിഹാരം വിധിച്ച് കോടതി

Related News

Related News

Leave a Comment