കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ..? അര്‍ജന്റീന ടീമും മെസിയും കേരളത്തിലേക്കില്ല…
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍മാര്‍് പിന്മാറിയതാണ് തിരിച്ചടിയായത്. ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ കേരളത്തില്‍ കളിക്കാനെത്തില്ല. സംഘാടകരും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍മാര്‍ കരാര്‍ തുക അടച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇതിനോടകം തന്നെ അവര്‍ സംഘാടകര്‍ക്ക് നോട്ടീസ് അയച്ചതായാണ് വിവരം.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്. രണ്ട് സൗഹൃദ മത്സരങ്ങളിൽ അർജന്റീന പങ്കെടുക്കുമെന്നായിരുന്നു വാഗ്ദാനം.