Sunday, July 6, 2025

പിഎസ്ജി വിടുന്നു; ഔദ്യോ​ഗിക സ്ഥിരീകരണവുമായി എംബാപ്പെ

Must read

- Advertisement -

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കും ഇതെന്നും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

”സമയമാകുമ്പോള്‍ ഞാന്‍ നിങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയുമെന്ന് പറഞ്ഞിരുന്നു. പിഎസ്ജിയില്‍ എന്റെ അവസാന വര്‍ഷമാണിത്. ഞാന്‍ കരാര്‍ നീട്ടില്ല, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ യാത്ര അവസാനിക്കും.” – താരം വ്യക്തമാക്കി. ഇതോടെ വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

ഈ സീസണോടുകൂടി എംബാപ്പെ പാരീസ് വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

See also  റയലിന് തിരച്ചടി; കോര്‍ട്ടോയിസിന് വീണ്ടും പരിക്ക്; സീസണ്‍ നഷ്ടമാകും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article