- Advertisement -
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നേക്കും, പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നു. ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിഥ്യാഷെട്ടിയാണ് രാഹുലിന്റെ ഭാര്യ
ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി 2025 ലെ ഇന്ത്യയുടെ വിജയത്തില്‍ രാഹുല്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. രാഹുലിന്റെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാധിച്ചേക്കും. രാഹുലിന് പകരം ആരെ കളിപ്പിക്കണമന്ന കാര്യത്തില്‍ ടീം മീറ്റിംഗ് കൂടി തീരുമാനിച്ചേക്കും.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നിന്ന് മാറിയ രാഹുലിനെ ഐപിഎല്‍ 2025 ലേലത്തില്‍ 12 കോടി രൂപയ്്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.