മനു ഭാക്കർ, ഡി ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്

Written by Taniniram

Published on:

ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറും ലോക ചെസ് ചാംപ്യൻ ഡി ഗുകേഷും ഉൾപ്പെടെ നാല് അത്‌ലറ്റുകൾക്ക് ജനുവരി 17 ന് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡ് നൽകുമെന്ന് കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നിവരും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്‌ന അവാർഡ് ഏറ്റുവാങ്ങും. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് നൽകും.

നാല് പേർക്ക് ഖേൽരത്‌ന അവാർഡും 32 അത്‌ലറ്റുകൾക്ക് അർജുന അവാർഡും മൂന്ന് പരിശീലകർക്ക് ദ്രോണാചാര്യ അവാർഡും ലഭിക്കും. ഖേൽരത്‌ന പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടികയിൽ നിന്ന് മനു ഭാക്കറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഒളിമ്പിക്സിൽ‌ ഷൂട്ടിങ്ങിൽ രണ്ടു മെഡലുകൾ നേടിയ മനു ഭാക്കറെ നോമിനേറ്റ് ചെയ്യാത്തതിന് കായിക അധികാരികളെ വിമർശിച്ച് ഷൂട്ടറുടെ പരിശീലകന്‍ ജസ്പാൽ റാണയും പിതാവ് രാം കിഷൻ ഭേക്തറും രംഗത്തെത്തിയിരുന്നു.

See also  വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തിയപ്പോള്‍ വരന്‍റെ വീട്ടില്‍ പീഡനപരാതിയുമായി മറ്റൊരു യുവതി..​ നടന്നത് സംഭവബഹുലം....

Related News

Related News

Leave a Comment