ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി കേന്ദ്രം . സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും ‘രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്നാണ് ബിസിസിഐ നിലപാട്. മെയ് 25 ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ ലീഗ് അവസാനിക്കാനിരുന്നത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെരാത്രി പത്താന്‍കോട്ട്, അമൃത്സര്‍, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, പഞ്ചാബിലെ മൊഹാലി, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ വ്യോമാക്രമണങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായി. നേരത്തെ, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് യുഎഇയിലേക്ക് മാറ്റിയിരുന്നു.