- Advertisement -
ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിസിസിഐ. നിര്‍ത്തിവച്ച ഐപിഎല്‍ ഓരാഴ്ചയ്ക്ക് ശേഷം വീണ്ടും തുടങ്ങും. ഐപിഎല്ലിന്റെ പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കും.
രാജ്യത്തിന്റെ സര്‍ക്കാരിലും സൈന്യത്തിലും ബിസിസിഐക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഒരാഴ്ചയ്ക്കുളളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും ബിസിസിഐ അറിയിച്ചു.
കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ ഇനി 12 ലീഗ് മത്സരങ്ങളും 4 നോക്കൗട്ട് മത്സരങ്ങളും ബാക്കിയുണ്ട്. മെയ് 25 ന് കൊല്‍ക്കത്തയില്‍ വെച്ചാണ് ഫൈനല്‍. ഐപിഎല്‍ മത്സരങ്ങള്‍ മുമ്പും പ്രതിസന്ധിയിലായിട്ടുണ്ട്. കോവിഡ് കാലത്ത് ഐപിഎല്‍ മത്സരങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.