ന്യൂസിലാന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. വിമര്‍ശകരുടെ വായ് അടപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിംഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരെ വലിഞ്ഞുമുറുക്കിയുളള സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ വിജയകിരീടം ചൂടിയത്.
ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് 2.4 ദശലക്ഷം യുഎസ് ഡോളര്‍ അതായത് ഏകദേശം 19.5 കോടി രൂപ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സമ്മാനത്തുകയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 53 ശതമാനം വര്‍ധന വരുത്തിയിരുന്നു.
റണ്ണറപ്പായ ന്യൂസിലാന്റിന് 1.12 മില്യണ്‍ ഡോളര്‍ (ഏകദേശം 9.72 കോടി രൂപ) ലഭിച്ചപ്പോള്‍, സെമിയില്‍ പുറത്തായ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 56000 ഡോളര്‍ (4.86 കോടി രൂപ) ലഭിച്ചു. ഈ ടൂര്‍ണമെന്റിന്റെ മൊത്തം സമ്മാനത്തുക 6.9 മില്യണ്‍ ഡോളറാണ് (ഏകദേശം 60 കോടി രൂപ)
ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിച്ച ഓരോ ടീമിനും 34,000 ഡോളര്‍ (30 ലക്ഷം രൂപ) സമ്മാനത്തുക ലഭിക്കും. അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 350,000 ഡോളര്‍ (ഏകദേശം 3 കോടി രൂപ), ഏഴും എട്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 140,000 ഡോളര്‍ (ഏകദേശം 1.2 കോടി രൂപ) ലഭിച്ചു. ഇതുകൂടാതെ, ഈ ഐസിസി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എട്ട് ടീമുകള്‍ക്കും 125000 ഡോളറും (ഏകദേശം 1.08 കോടി രൂപ) ഐസിസി നല്‍കി
ഇന്ത്യന്‍ ടീമിന് ബിസിസിഐയും പ്രത്യേക സമ്മാനത്തുക പ്രഖ്യപിച്ചേക്കും