Saturday, April 5, 2025

ലോക ചാമ്പ്യന്മാര്‍ക്ക് ഊഷ്മളമായ സ്വീകരണം.ടീം ഇന്ത്യയുടെ ജഴ്സിയുടെ നിറത്തിലുള്ള കേക്ക്, വഴികളിലെല്ലാം കളിക്കാരുടെ ചിത്രങ്ങള്‍… പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം

Must read

- Advertisement -

ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ഡല്‍ഹിയിലെത്തി. കപ്പ് നേടി മടങ്ങിയെത്തിയ ടീമിന് ആവേശ്വജ്ജലമായ സ്വീകരണമാണ് ബിസിസിഐയും ആരാധകരും നല്‍കിയത്. ഡല്‍ഹി എയര്‍പോര്‍ട്ട് മുതല്‍ ഐടിസി മൗര്യ ഹോട്ടല്‍ വരെ താരങ്ങളുടെ ചിത്രങ്ങളുമായി ആരാധകര്‍ നിറഞ്ഞു. ഹോട്ടലിലെത്തിയ ടീം ഇന്ത്യയെ വാദ്യഘോഷങ്ങളോടെയാണ് സ്വീകരിച്ചത്

ടീം ഇന്ത്യയുടെ വിജയത്തോടനുബന്ധിച്ച് ഐടിസി മൗര്യ ഹോട്ടല്‍ പ്രത്യേക കേക്ക് ഒരുക്കിയിട്ടുണ്ട്. ടീം ഇന്ത്യയുടെ ജഴ്സിയുടെ നിറത്തിലാണ് ഈ കേക്ക്.

ലോക ചാമ്പ്യന്മാര്‍ക്ക് പ്രധാനമന്ത്രിയോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുമെന്നാണ് സൂചന. മില്ലറ്റ് ഉള്‍പ്പെടെയുളള ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ വിഭവങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.

See also  തൃശൂർ പൂരം പഴയ പെരുമയോടെ നടത്തും, സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് ആസ്വദിക്കാൻ കൂടുതൽ പേരെ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article