11 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ രോഹിത് ശര്‍മ്മയും സംഘവും അവസാനമിട്ടിരിക്കുകയാണ്.2024 ലെ ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) സമ്മാനമായി നല്‍കി .
റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് ദക്ഷിണാഫ്രിക്ക, 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം 10.67 കോടി രൂപ) സമ്മാനമായി ലഭിച്ചു.
സെമി ഫൈനലില്‍ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും യഥാക്രമം 787,500 ഡോളര്‍ വീതം (ഏകദേശം 6.56 കോടി രൂപ) നേടി.
തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. ഫോമിലുള്ള ഹെന്റിച്ച് ക്ലാസന്‍ (27 പന്തില്‍ 52) ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് പറത്തിയപ്പോള്‍ വിജയം കൈവിട്ടെന്ന് തോന്നിയെങ്കിലും ബുമ്രയിലൂടെ ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവരികയായിരുന്നു. 2013 ന് ശേഷമുള്ള ഇന്ത്യയുടെ ഐസിസി ട്രോഫി.
മത്സരത്തിന് ശേഷം സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ അവസാന മത്സരം കൂടിയായിരുന്നു ഫൈനല്‍.