ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. കളിക്കളത്തില്‍ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതെല്ലാം കൂളായി നേരിടുന്ന താരമാണ് അദ്ദേഹം. എന്നാല്‍, 2019 ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെ, അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സന്ദര്‍ഭമുണ്ടായിട്ടുണ്ട്.

പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും നടിയുമായ മന്ദിര ബേഡിയുമായുള്ള അഭിമുഖത്തിനിടെ ധോണി ആ സംഭവത്തെപ്പറ്റി വിവരിച്ചിരിക്കുകയാണ്.
ജയ്പൂരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് കടന്നപ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗിസിനെതിരായി അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡിന്റെ വിവാദ തീരുമാനത്തെത്തുടര്‍ന്ന് മഹേന്ദസിംഗ് ധോണി സര്‍വനിയന്ത്രണവും നഷ്ടപ്പെട്ട് അമ്പയറുമായി തര്‍ക്കിക്കാന്‍ മൈതാനത്തേക്ക് ഓടിയെത്തി.
കളിയുടെ അവസാന ഓവറിലാണ് സംഭവം. ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 18 റണ്‍സ് വേണമായിരുന്നു. സ്റ്റോക്സ് എറിഞ്ഞ പന്തിന് സ്‌ക്വയര്‍ ലെഗ് അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് ന്യൂബോള്‍ വിളിക്കാത്തതാണ് ധോണിയെ ചൊടിപ്പിച്ചത്. മത്സരത്തില്‍ ചെന്നൈ ജയിച്ചെങ്കിലും ധോണിക്ക് നേരെ വന്‍വിമര്‍ശനമാണ് ഉണ്ടായത്.
തന്റെ പ്രവര്‍ത്തി ഐപില്‍ മത്സരങ്ങളിലുണ്ടായ വലിയ തെറ്റാണെന്നും ഇതില്‍ ഇപ്പോഴും ദുഃഖിക്കുന്നുണ്ടെന്നും ധോണി അഭിമുഖത്തില്‍ പറഞ്ഞു.