Friday, April 4, 2025

89-ാം മിനിറ്റില്‍ ഇടിത്തീ പോലെ ഹെര്‍ണാണ്ടസിന്റെ ഗോള്‍; ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

Must read

- Advertisement -

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 89-ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. (Kerala Blasters lost against Bengaluru)

അവസാനമത്സരത്തില്‍ കരുത്തരായ ഗോവയെ തോല്‍പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടാന്‍ എത്തിയത്. വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാമതെത്തി. 17 മത്സരങ്ങളില്‍ ഒമ്പതുവിജയവും ആറു തോല്‍വിയുമേറ്റു വാങ്ങിയ കേരളം അഞ്ചാമതാണ്.

ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം. അവസാനമത്സരത്തില്‍ ദുര്‍ബലരായ ഹൈദരാബാദിനോട് കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് മൂന്ന് ശ്രീകണ്ഠീരവയില്‍നടന്ന പ്ലേ ഓഫിലെ കണക്കുതീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.

See also  ചികിത്സക്കിടെ വേദന കൊണ്ട് പൊട്ടിക്കരഞ്ഞ് നെയ്മര്‍.. കണ്ട് സഹിക്കാന്‍ കഴിയാതെ ആരാധകര്‍; വീഡിയോ കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article