ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്പരാഗത വിവാഹ വസ്ത്രത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ്പതികളുടെ ആദ്യ ചിത്രം സാമൂഹിക മാധ്യമങ്ങളിലെത്തിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തും ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലെ ഉദയ് പൂരില്‍ വെച്ചായിരുന്നു വിവാഹം.
ഡിസംബര്‍ 24-ന് സിന്ധുവിന്റെ ജന്മനാടായ ഹൈദരാബാദില്‍ വെച്ചാണ് ദമ്പതികളുടെ വിവാഹ റിസപ്ഷന്‍. രണ്ട് കുടുംബങ്ങള്‍ക്കും പരസ്പരം മനസ്സിലായതിന് പിന്നാലെ ആലോചന വിവാഹത്തിലേക്ക് എത്തുകയായിരുന്നെന്ന് സിന്ധുവിന്റെ പിതാവ് നേരത്ത തന്നെപറഞ്ഞിരുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന പരിശീലനത്തിന്റെയും മത്സരങ്ങളുടെയും തിരക്കുള്ളതിനാലാണ് സിന്ധു ഈ വിവാഹ തീയതി തിരഞ്ഞെടുത്തത്.