2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.ജെഎസ്ഡബ്ല്യു-ജിഎംആര്‍ സഹ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ അക്ഷര് പട്ടേലിനെ നായകനായി പ്രഖ്യാപിച്ചു.
31 കാരനായ അക്ഷര്‍ 2019 ലാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്നത്. ഐപിഎല്ലിലെ ആറ് സീസണുകളില്‍ ഡല്‍ഹിക്കായി കളിച്ചു.
ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന അക്ഷര്‍ 967 റണ്‍സ് നേടുകയും 62 വിക്കറ്റുകള്‍ നേടുകയും ചെയ്തു. 7.09 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹം പന്തെറിയുന്നത്. അടുത്ത കാലത്തായ മുന്‍നിര ബാറ്റ്‌സ്ന്മാര്‍ക്ക് സമാനമായ ബാറ്റിംഗ് മികവാണ് അദ്ദേഹം പുലര്‍ത്തുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റൈ ക്യാപ്റ്റനാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ച കോച്ചിനും മാനേജ്‌മെന്റിനും അദ്ദേഹം നന്ദി അറിയിച്ചു. കെഎല്‍ രാഹുലും ഡുപ്ലസിയും അടക്കം മുന്‍ നിര താരങ്ങള്‍ ഐപിഎല്ലില്‍ ഡല്‍ഹിക്കായി അണിനിരക്കും.