Friday, April 4, 2025

ട്വന്‍റി 20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

Must read

- Advertisement -

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ജൂണ്‍ 9ന് ന്യൂയോര്‍ക്കില്‍

യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന 2024 ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ സമയക്രമം പുറത്തിറക്കി. ആതിഥേയരായ യുഎസും കാനഡയും തമ്മില്‍ ജൂൺ 1നാണ് ആദ്യ മത്സരം. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടം ജൂൺ 9ന് ന്യൂയോർക്കിൽ നടക്കും. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ആതിഥേയരായ യുഎസും ഇന്ത്യയും തമ്മിലുള്ള മത്സരം ജൂൺ 12ന് ന്യൂയോർക്കില്‍ നടക്കും. ജൂൺ 15നാണ് കാനഡയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഫ്ലോറിഡയില്‍ നടക്കും. 2022 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒടുവില്‍ ട്വന്റി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത്. മെല്‍ബണില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ വിജയിച്ചിരുന്നു.

See also  ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article