തൃശൂര്‍: വിഷ്ണുമായാ ചരിതവും, അയ്യപ്പ സോപാനവും അരങ്ങേറി. തൃശൂര്‍ നൃത്ത സപര്യയുടെ നേതൃത്വത്തിലാണ് ആവണങ്ങാട്ടില്‍ കളരി ശ്രീ വിഷ്ണുമായാ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ച് നൃത്തപരിപാടി അരങ്ങേറിയത്.

21, 22, 23 ദിവസങ്ങളിലായി നടക്കുന്ന വെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ച് 15 മുതല്‍ കലാപരിപാടികള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. ഭക്തരുടെ വഴിപാടായാണ് ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു വരുന്നത്.

വിഷ്ണുമായയുടെ ജനനവും ജീവിതവുമാണ് വിഷ്ണുമായാ ചരിതത്തില്‍ ഭാവഗരിമയോടെ നര്‍ത്തകികള്‍ രംഗത്തെത്തിച്ചത്. രാംലല്ല ഫെയിം പ്രണയ പ്രശാന്ത്, കല പത്മകുമാര്‍, കെ.ആര്‍ അജിത, മഞ്ജുള.കെ, സൗമ്യ ശരത്ത്, രേഷ്മ രാജേഷ്, മമത നിധീഷ്, ആശ എന്നിവരാണ് നൃത്തം അരങ്ങിലെത്തിച്ചത്. സ്‌ക്രിപ്റ്റ് റോബിന്‍ ഭരത്, സ്റ്റുഡിയോ സഹസ്രാര ബാം?ഗ്ലൂര്‍. നൃത്ത സാക്ഷാല്‍ക്കാരവും സംവിധാനവും നൃത്ത സപര്യയുടെ ഡയറക്ടറും ഗുരുനാഥയുമായ അനുശ്രീ കരിക്കന്ത്ര.