ഓണ വിപണിയുടെ തിരക്ക് പരിപൂര്‍ണ്ണതയിലെത്തുന്നതും ഉത്രാട ദിവസമാണ്. വഴിയോര കച്ചവടക്കാരും പച്ചക്കറി മാര്‍ക്കറ്റും തുടങ്ങി ഓണസദ്യയൊരുക്കി നല്‍കുന്ന ഹോട്ടലുകള്‍ വരെ സജീവമായിക്കഴിഞ്ഞു. ഇനി തിരുവോണമെത്താന്‍ മണിക്കൂറുകള്‍ മാത്രം. ിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളികളെല്ലാം ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്.
നാടൊട്ടുക്കും ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. തിരുവോണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനിക്കുന്നത് ഉത്രാടനാളിലെ ഉത്രാടപാച്ചിലോടെയാണ്. ഉത്രാട ദിനത്തിലെ ഈ ഒരുക്കങ്ങള്‍ പലവിധമാണ്. സദ്യവിളമ്പാനുള്ള ഇലമുതല്‍ ഓണക്കോടിവരെയെടുക്കാന്‍ ആളുകള്‍ ഈ ദിവസം പുറത്തേക്കിറങ്ങുകയായി. ഓണത്തിന് വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്നത് തിരുവോണത്തിന്റെ തലേ ദിവസമായ ഉത്രാട ദിനത്തിലാണ്. ഈ തിടുക്കമുളളതുകൊണ്ടാണ് ഈ ദിവസത്തെ തിരക്കിനെ ഉത്രാടപാച്ചില്‍ എന്ന് പേരിട്ട് വിളിക്കുന്നത്