Saturday, April 5, 2025

തൃശൂർ ആർക്കൊപ്പം? കാത്തിരുന്നു കാണുക തന്നെ

Must read

- Advertisement -

കെ. ആർ. അജിത

ലോകസഭാ തിരഞ്ഞെടുപ്പിന് 29 ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണത്തിന് വേനൽചൂടിനേക്കാൾ കാഠിന്യമേറിയ ചൂട്. തൃശൂർകാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ തൃശ്ശൂർകാരുടെ മനസ്സിൽ നിറംമങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഒരാളാണ്. കോൺഗ്രസിലെ കെ മുരളീധരനും ലീഡറുടെ മകൻ എന്ന നിലയിലും തൃശ്ശൂരിന് പ്രിയപ്പെട്ടവൻ തന്നെ. താരത്തിളക്കമുള്ള സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശ്ശൂരിന്റെ നവീകരണത്തിനു മനസ്സു കാണിച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. ഇവരിൽ മൂന്നുപേരും ഒരുപോലെ ജനമനസ്സുകളിൽ ഇടം നേടുമ്പോൾ തൃശ്ശൂരിന്റെ മനസ്സ് ആർക്കൊപ്പം നിൽക്കും?? എന്ന ഒരു വലിയ ചോദ്യം ഉയർന്നു വരുന്നുണ്ട്.

എൽഡിഎഫ് ചിട്ടയായ പ്രവർത്തനം കൊണ്ട് ജില്ലയിൽ ഉടനീളം വോട്ട് ഉറപ്പിക്കുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ കുടുംബയോഗങ്ങൾ ഉൾപ്പെടെ നടത്തി അവരുടെ പ്രയാസങ്ങൾ ചോദിച്ചും അറിഞ്ഞും പരിഹാരങ്ങൾ നിർദ്ദേശിച്ചും, പരിഹരിച്ചും ജനങ്ങളെ കയ്യിലെടുക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ മാനം കണ്ടെത്തുന്നു. ഒട്ടും മോശമില്ലാത്ത രീതിയിൽ കോൺഗ്രസും പ്രചരണ തന്ത്രത്തിന് ആക്കം കൂട്ടുമ്പോൾ, ഇവന്റെ ഗ്രൂപ്പുകളെ പണം നൽകി പ്രചരണത്തിന് ആളെ കൂട്ടുന്ന പ്രവണതയും ഇല്ലേ എന്നൊരു സംശയവും ബാക്കിയാവുന്നുണ്ട്.

ജില്ലയിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി പെരുന്നാൾ, ഉത്സവങ്ങൾ തുടങ്ങി നാലാൾ കൂടുന്നിടത്ത് വോട്ട് അഭ്യർത്ഥനയുമായി സജീവമാണ്. സ്ത്രീ വോട്ടുകൾ താരപരിവേഷത്തിന് സുരേഷ് ഗോപിക്ക് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് പൊതുവേ തൃശ്ശൂരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സുരേഷ് ഗോപിയുടെ പിൻബലമായി കിരീടവും മാതാവിനുള്ള 10 ലക്ഷം വാഗ്ദാനവും ജനങ്ങളുടെ പൊതുവേ സ്ത്രീ മനസ്സുകളെ കീഴ്പ്പെടുത്തുമോ എന്നൊരു ചിന്തയും ഇല്ലാതില്ല. താരപരി വേഷത്തിൽ സ്ത്രീ വോട്ടുകൾ മറിയുമെന്നുള്ള ആശങ്കയും എൽഡിഎഫിന് ഉണ്ടെങ്കിലും ശക്തമായ പ്രചരണം കൊണ്ട് വിഎസ് സുനിൽകുമാർ ഒന്നാം സ്ഥാനത്ത് എന്നാണ് തൃശ്ശൂർക്കാരുടെ വിശ്വാസം. രണ്ടാം സ്ഥാനം കെ മുരളീധരനും മൂന്നാം സ്ഥാനത്തേക്കാണ് സുരേഷ് ഗോപി എത്തുക എന്ന് എൽഡിഎഫിന്റെയും കോൺഗ്രസ്സുകാരുടെയും പ്രവർത്തകർക്കിടയിൽ ഉയർന്നു കേൾക്കുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ശക്തമായ ത്രികോണ മത്സരത്തിൽ തൃശ്ശൂർകാർ ആർക്കൊപ്പം നിൽക്കും?? കാത്തിരുന്നു കാണുക തന്നെ.

See also  ഏഴു സ്വരങ്ങളും തഴുകിയ രവീന്ദ്രസംഗീതം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article