Saturday, July 5, 2025

കളിക്കാനുള്ളതല്ല!! പൊലീസ് തൊപ്പിയാണ് ഈ തൊപ്പി

Must read

- Advertisement -

കെ.ആർ.അജിത

സജിത്ത് തൊപ്പി തുന്നുകയാണ്. വെറും തൊപ്പിയല്ല പൊലീസ് തൊപ്പികളാണ് സജിത്തിന്റെയും അമ്മ കണക്കപറമ്പില്‍ രമാദേവിയുടെയും കൈകളില്‍ കൂടി തുന്നിവരുന്നത്. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് ഇവിടെ പൂത്തോളിലാണ് പൊലീസുകാര്‍ക്കുള്ള തൊപ്പി ഉണ്ടാക്കുന്നത്. സജിത്ത് തൊപ്പി നിര്‍മ്മാണത്തിലേക്ക് എത്തിയതിന് പിറകില്‍ അച്ഛന്റെ ജീവിതകഥയുണ്ട്. 1976ല്‍ ചെന്നൈയില്‍ മെക്കാനിക്ക് എഞ്ചിനീയറിങ്ങ് പഠിക്കാന്‍ പോയ കാട്ടൂര്‍ വീട്ടില്‍ രാധാകൃഷ്ണന്‍ കണക്കില്‍ തോല്‍ക്കുകയും വീണ്ടും പരീക്ഷയെഴുതാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെന്നൈയില്‍ ചെട്ടിയാര്‍ എന്നൊരാളുടെ പൊലീസ് യൂണിഫോമും തൊപ്പിയും തയ്ക്കുന്ന കടയില്‍ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. ചെട്ടിയാരുടെയും രാധാകൃഷ്ണന്റെയും താല്‍പര്യങ്ങളില്‍ കുറച്ച് സിനിമാ-നാടക കമ്പം കൂടി ഉണ്ടായിരുന്നുവത്രെ. 1984 ചെട്ടിയാരുടെ മരണ ശേഷം രാധാകൃഷ്ണന്‍് നാട്ടില്‍ വന്ന് വിവാഹം ചെയ്തതിന്‌ശേഷം തൃക്കൂരിലാണ് സ്വന്തമായി തൊപ്പി നിര്‍മ്മാണം തുടങ്ങിയത്. അവിടെനിന്നും 1993 ല്‍ തൊപ്പി നിര്‍മ്മാണം പൂത്തോളിലേക്ക് മാറ്റി 2015ല്‍ അച്ഛന്റെ മരണ ശേഷം സജിത്താണ് ഇപ്പോള്‍ തൊപ്പി ഉണ്ടാക്കുന്നത്. സഹായി ആയി അമ്മയും കൂടും.

സജിത്തിന്റെ തൊപ്പി എക്കോ ഫ്രണ്ട്‌ലിയാണ്. ചാക്ക്, കാര്‍ബോര്‍ഡ്, കൊള്ളി പശ എന്നിവയൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്ന തൊപ്പിക്ക് അതുകൊണ്ട് തന്നെ പൊലീസുകാര്‍ക്ക് ഏറെ പ്രിയമെന്ന് സജിത്ത്. പൊലീസില്‍ സിവില്‍ പൊലീസ് മുതല്‍ ഡി.ജി.പി, ഐ.ജി എന്നീ പദവിയില്‍ ഉള്ളവര്‍ക്കെല്ലാം സജിത്തിന്റെ കരവിരുതില്‍ തുന്നിയ തൊപ്പികളോടാണ് ഇഷ്ടം. അതില്‍ ബി. സന്ധ്യ, പി.വിജയന്‍ എന്നിവരൊക്കെ സജിത്തിന്‍രെ തൊപ്പി തലയിലണിഞ്ഞവരാണ്. സിനിമാ മേഖലയില്‍ സുരേഷ് ?ഗോപി, ബിജു മേനോന്‍, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയവര്‍ക്ക് പോലീസ് കഥാപാത്രങ്ങള്‍ക്കുള്ള തൊപ്പിയും സജിത്തിന്റെ നിര്‍മ്മിതിയാണ്. താന്‍ നിര്‍മ്മിച്ച തൊപ്പി സിനിമയില്‍ കാണുമ്പോള്‍ സന്തോഷവും അഭിമാനവുമാണെന്ന് സജിത്ത്.

ഇപ്പോള്‍ പൊലീസ് യുണിഫോമിന്റെ നിറത്തിലുള്ള തൊപ്പിയാണ് ട്രന്റ്. യൂണിഫോമിനൊപ്പം തൊപ്പിക്കും കൂടിയുള്ള തുണി വാങ്ങി കൊടുത്ത് തൊപ്പിയുണ്ടാക്കിക്കുകയാണ് ഇന്ന്. ബുദ്ധിമുട്ടേറിയ ഈ തൊഴിലിന് സര്‍ക്കാരിന്‍ നിന്ന് ഒരു ആനുകൂല്യങ്ങളും ഇല്ല. കരകൗശല തൊഴിലാളികളുടെ ഗണത്തില്‍പെടുത്തണമെന്നാണ് സജിത്ത് പറയുന്നത്. തൊപ്പി തുന്നുന്ന സിലിണ്ടര്‍ ബെഡ് എന്ന മെഷീന് 30000 രൂപയാണ് വില. ആറ് വര്‍ഷമാണ് ഈ മെഷീനിന്റെ കാലാവധി. ഒരു തൊപ്പി തുന്നുവാന്‍ 300 രൂപയാണ് ദിവസത്തില്‍ മൂന്ന് തൊപ്പി മാത്രമേ തുന്നുവാന്‍ കഴിയുള്ളു. ടെലിവിഷനില്‍ ആമേന്‍ എന്ന സിനിമയിലെ ബാന്റ്‌സെറ്റ് വായിക്കുന്ന പാട്ടെത്തി. ഫഹദ് ഫാസിലും ബാന്റ് സെറ്റ്കാരും വെച്ചേക്കുന്ന തൊപ്പി ഞാനുണ്ടാക്കിയതാ….കണ്ണുകള്‍ വിടര്‍ത്തി ചിരിച്ചുകൊണ്ട് സജിത്ത് പറഞ്ഞു.

See also  കൺവിൻസിങ് സ്റ്റാർ ഗൂഗിൾ പേ ,ലഡുകച്ചവടം നടത്തി ക്യാഷ്ബാക്ക് തരാതെ കടന്നുകളഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article