Friday, April 4, 2025

ഒടുവിൽ പോരാളി ഷാജി ആരെന്ന് പുറത്ത്‌ , അഡ്‌മിനെ കണ്ടെത്തി പോലീസ്

Must read

- Advertisement -

സിപിഎമ്മിനു അനുകൂലമായി പോസ്റ്റിടുന്ന പോരാളി ഷാജി ഫേസ്ബുക്ക് പേജിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. എതിര്‍പക്ഷത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ വന്‍ ശ്രദ്ധനേടി വൈറലായിരുന്നു. എന്നാല്‍ പിന്നീട് തിരുത്തല്‍ ശക്തിയാകാന്‍ നോക്കിയതോടെ പാര്‍ട്ടി തന്നെ വടിയെടുത്തു. എന്തായാലും, ഇപ്പോള്‍. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.

വടകരയിലെ കാഫിര്‍ പ്രയോഗം സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോരാളി ഷാജി ആരെന്നും പൊലീസ് അന്വേഷിച്ചത്.സിപിഎമ്മിനെ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കടന്നല്‍കൂട്ടങ്ങളാകുന്ന പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദികള്‍ എന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു.പോരാളി ഷാജിയുടെ അഡ്മിന്‍ ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

See also  വേനല്‍ച്ചൂടിന് ആശ്വാസമേകാന്‍, മുജീബിന്റെ ഫ്രൂട്‌സ്‌കട
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article