Monday, May 19, 2025

ഷാരോണിനും കുടുംബത്തിനും നീതിനൽകിയത് തൃശൂർക്കാരനായ അഡീഷണൽ സെക്ഷൻസ് ജഡ്ജ് എ.എം.ബഷീർ , മുൻ നിയമസഭാസെക്രട്ടറി, സാഹിത്യകാരൻ

Must read

- Advertisement -

ഷാരോണിനും കുടുംബത്തിനും നീതിനല്‍കിയത് തൃശൂര്‍ക്കാരനായ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എ.എം.ബഷീര്‍, മുന്‍നിയമസഭാസെക്രട്ടറി, സാഹിത്യകാരന്‍ എന്നീ നിലകളില്‍ഇദ്ദേഹം സുപരിചിതനാണ്.. വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷമാണ്.

ജീവന് തുല്യം സ്‌നേഹിച്ച ഷാരോണ്‍രാജിനെ നിര്‍ദ്ദയം വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് നീതിന്യായവ്യസ്ഥയിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷവിധിച്ചത് നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എ.എം.ബഷീറാണ്. വിധി കേട്ട ഉടന്‍ ഷാരോണിന്റ മാതാപിതാക്കളും സഹോദരനും എഴുന്നേറ്റ് നിന്ന് ജഡ്ജിക്ക് മുന്നില്‍ കെകൂപ്പി.പൊന്നുമോന് നീതി ലഭിച്ചു. നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി. നിഷ്‌കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളിയാണ് ജഡ്ജിയിലൂടെ ദൈവം കേട്ടത്’, കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യം വേണമെന്ന് പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ശാസ്തമംഗലം അജിത് കുമാര്‍ ഇന്നലെ കോടതിയില്‍ ശക്തമായി വാദിച്ചെങ്കിലും കെ.എം.ബഷീറെന്ന നീതിമാന്‍ വധശിക്ഷ വിധിക്കുകയായിരുന്നു.

ഇത് ആദ്യമായല്ല കെ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വര്‍ണാഭരണങ്ങള്‍ക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസില്‍ അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനും വധശിക്ഷ നല്‍കിയതും കെ.എം.ബഷീറാണ്.022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂര്‍ത്തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ് കോളനി ഹൗസ് നമ്പര്‍ 44ല്‍ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്ത് വീട്ടില്‍ അല്‍ അമീന്‍ (27), റഫീക്കയുടെ മകന്‍ ഷെഫീക്ക് (25) എന്നിവരെ നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ ഇതിന് മുമ്പ് വധ ശിക്ഷയ്ക്ക് ശിക്ഷിച്ചത്. 2024 മേയിലായിരുന്നു ആ വിധി.ഒന്നര പതിറ്റാണ്ടിനു ശേഷവും. വീണ്ടും ഒരു സ്ത്രീയ്ക്ക് തൂക്കുകയര്‍ വിധിക്കുകയാണ് ബഷീര്‍ എന്ന നീതിമാന്‍.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ മച്ചാട് അമ്മണത്ത് മൊയ്തുണ്ണിയുടേയും ഹവ്വാവുമ്മ ഹജ്ജുമ്മയുടെയും മകനാണ്. വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി. തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയായിരിക്കെ 2018ലെ പ്രളയ കാലത്ത് നടത്തിയ ഇടപെടല്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ഗവ. ലാ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച ഒരു പോരാളി ജനിക്കുന്നു (കഥാസമാഹാരം), ഉറുപ്പ (നോവല്‍), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവല്‍), പച്ച മനുഷ്യന്‍ (നോവല്‍), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെ രചയിതാവാണ്. ഭാര്യ: സുമ. മക്കള്‍ അസ്മിന്‍ നയാര, ആസിം ബഷീര്‍. മക്കളും നിയമ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

Sreejesh/Special Story

See also  ഷാരോൺ വധക്കേസ് : ഇന്ന് ശിക്ഷാവിധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article