ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിംഗിൽ അട്ടിമറി ,റിപ്പോർട്ടർ ചാനലിന്റെ മുന്നേറ്റത്തിൽ കിടുങ്ങി മനോരമയും മാതൃഭൂമിയും , മത്സരം കടുക്കുന്നു

Written by Taniniram

Published on:

മലയാളം ന്യൂസ് ചാനലുകളുടെ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നു. ഷിരൂര്‍ ദുരന്തം തുടര്‍ച്ചയായി തത്സമയം സംപ്രേക്ഷണം ചെയ്ത് വന്‍ കിടമത്സരമായിരുന്നു മുഖ്യധാര ചാനലുകള്‍ തമ്മില്‍ നടത്തിയത്. ലോക്‌സഭാ ഇലക്ഷന്‍ സമയത്തെക്കാള്‍ കൂടുതല്‍ പേര്‍ വാര്‍ത്താചാനലുകള്‍ കഴിഞ്ഞയാഴ്ച കണ്ടൂയെന്നതാണ് ബാര്‍ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷിരൂര്‍ ദുരന്തവാര്‍ത്തയിലൂടെ ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ്. പരാമ്പരഗത മാധ്യമങ്ങളായ മനോരമയെയും മാതൃഭൂമിയെയും അട്ടിമറിച്ചിരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടിവി. റീ ലോഞ്ച് ചെയ്ത ശേഷമുളള റിപ്പോര്‍ട്ടര്‍ ടിവിയുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണ് കഴിഞ്ഞയാഴ്ച ബാര്‍ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ദുരന്തമുഖത്തെ സംയമനമില്ലാതെയുളള മാധ്യമപ്രവര്‍ത്തനം വിമര്‍ശനമായെങ്കിലും പ്രേക്ഷകര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് ചാനലിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.

പോയിന്റ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം ഇത്തവണയും ഏഷ്യാനെറ്റ് സ്വന്തമാക്കിയപ്പോള്‍ . 24 ന്യൂസ് രണ്ടാമതും റിപ്പോര്‍ട്ടര്‍ ചാനല്‍ മൂന്നാമതും എത്തി.

ബാര്‍ക് റേറ്റിംഗ് പോയിന്റ് അടിസ്ഥാനത്തില്‍

Asianet News – 125
Twenty Four News – 112
Reporter TV – 77
Manorama News – 66
Mathrubhoomi News – 62
Kairali News- 22
Janam TV – 20
News 18 Kerala – 19
Media One – 12

Leave a Comment