മലയാളം ന്യൂസ് ചാനലുകളുടെ ബാര്‍ക് റേറ്റിംഗില്‍ വന്‍ അട്ടിമറി. ഏറെക്കാലം ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. ട്വന്റിഫോര്‍ ന്യൂസ് ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതെത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് ഏഷ്യാനെറ്റിനെ അട്ടിമറിച്ച് രണ്ടാമതെത്തിയത്. പോയിന്റ് നിലയില്‍ വന്‍കുതിപ്പാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. കര്‍ണാടകയിലെ ഷിരൂര്‍ ദുരന്തം നിരന്തരമായി റിപ്പോര്‍ട്ട് ചെയ്താണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റേറ്റിംഗില്‍ നേട്ടമുണ്ടാക്കിയത്. പിന്നീട് ആ കുതിപ്പ് നിലനിര്‍ത്തുകയും ചെയ്തു.
ബാര്‍ക്കിന്റെ കണക്കുകള്‍ അനുസരിച്ച് മറ്റ് ചാനലുകളുടെ അവസ്ഥ ദയനീയമാണ്. പോയിന്റ് നിലയില്‍ നൂറ് കടക്കാന്‍ പ്രധാനപ്പെട്ട പല ചാനലുകള്‍ക്കുമായിട്ടില്ല. സിപിഎമ്മും ബിജെപിയും ഏഷ്യാനെറ്റിനെതിരെ നിലപാടെടുത്തതും തിരിച്ചടിയായാണ് കരുതുന്നത്. വിനു വി ജോണ്‍ ഒഴികെ മറ്റ് അവതാരകര്‍ക്കൊന്നും പ്രേക്ഷക ശ്രദ്ധ കഴിയുന്നില്ലെന്നതും ഏഷ്യാനെറ്റിനെ പിന്നോട്ടടിക്കുന്നുണ്ട്.
ഈയാഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് (Malayalam News Channel Barc Rating)
Twenty-Four News 157.26
Reporter TV 149.13
Asianet News 147.57
Manorama News 72.78
Mathrubhumi News 64.97
Janam 23.16
Kairali News 24.99
News18 Kerala 24.82
Media One 16.53