- Advertisement -
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലുണ്ടായ മാധ്യമങ്ങള്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച് സംവിധായകനും ബിഗ്‌ബോസ് ജേതാവ് അഖില്‍ മാരാര്‍. ചാനലുകള്‍ക്ക് യാതൊരു ആത്മാര്‍ത്ഥയുമില്ലെന്നും റേറ്റിംഗിനായി മത്സരിക്കുകയാണെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ജനങ്ങളില്‍ ഭീതി ഉണര്‍ത്തുന്ന രീതിയിലാണ് ദുരന്തമുണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് കാലത്തും ഈ രീതിയിലാണ് അരുണ്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. കഴിക്കുന്ന ഭക്ഷണത്തില്‍പോലും ജാതി തിരയുന്ന മാധ്യമപ്രവര്‍ത്തകനാണ് അരുണെന്നും അദ്ദേഹം വീഡിയോയിലൂടെ ആരോപിക്കുന്നു. അഖില്‍ മാരാറുടെ ആരോപണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.