എസ്.ബി.മധു
തിരുവനന്തപുരം: സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാതെ മൂന്ന് പതിറ്റാണ്ടോളം സര്‍ക്കാര്‍ ശമ്പളം പറ്റിയവര്‍ പിടിയില്‍. സംസ്ഥാന
സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം വകുപ്പിലാണ് കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പ്. ഇത് സംബന്ധിച്ച് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറോട് വകുപ്പ്
മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം തേടി.
കെ.ടി.ഡി.സി മാനേജര്‍മാരായ കെ.ടി.സന്തോഷ് കുമാര്‍, ജൈബി കൊല്ലാര്‍മാലില്‍ എന്നിവരാണ് മതിയായ യോഗ്യത ഇല്ലാതെയും പ്രായപരിധി കഴിഞ്ഞും നിയമനം നേടിയവര്‍. ധനകാര്യ പരിശോധനാ വിഭാഗം (എന്‍.ടി.കെ ) നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടു പിടിയ്ക്കപ്പെട്ടത്. ഇതിനു ശേഷം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും കെ.ടി. ഡി.സി മാനേജിംഗ് ഡയറക്ടറോട് വിശദീകരണം തേടിയെങ്കിലും ആരോപണ വിധേയര്‍ക്കെ
തിരെ ഒരു നടപടിയും ഉണ്ടായില്ലെന്നുള്ളതാണ് വിചിത്രം.
എന്‍.ടി.കെ മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ ശുപാര്‍ശക്കത്തില്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 09.05.1991-ലെ കെ.ടി.ഡി.സി വിജ്ഞാപ
നത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടിവ് ട്രെയിനി തസ്തികളിലെ അപേക്ഷകരായിരുന്നു കെ.ടി.സന്തോഷ് കുമാറും ബൈജു കൊല്ലാര്‍മിനും
. വിജ്ഞാപന പ്രകാരമുള്ള അടിസ്ഥാന യോഗ്യത ഇരുവര്‍ക്കും ഇല്ലായിരുന്നു .മാത്രമല്ല പ്രായപരിധിയും ലംഘിച്ചിരുന്നു. കെ.ടി.ഡി.സി പേഴ്‌സണല്‍ വിഭാഗത്തിലെ ഉന്നതര്‍ സൂഷ്മ പരിശോധന നടത്താതെയാണ് ഇവരെ നിയമിച്ചത്.എന്നാല്‍ പിന്നീട് ഇതെല്ലാം അറിഞ്ഞിട്ടും മാനേജ്‌മെന്റ് ജോലിയില്‍ തുടരാന്‍ ഇവര്‍ക്ക് മൗനാനുവാദം നല്‍കിയത് ഗുരുതര വീഴ്ചയാണെന്ന്ടൂറിസം വകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ ഇതുവരെകൈപ്പറ്റിയ ശമ്പളം ഉള്‍പ്പെടെ തിരികെ പിടിയ്ക്കണമെന്നും ഇവരെ സര്‍വീസില്‍ പ്രവേശിയ്ക്കാന്‍ പഴുത് ഒരുക്കിയ അക്കാലത്തെ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഇടാക്കാനുള്ള നിയമ നടപടിയും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
കെ.ടി. സന്തോഷ് കുമാറിനെതിരെയുള്ള ഹൈക്കോടതി ഉത്തരവ് യാതൊരു നടപടിയും സ്വീകരിയ്ക്കാതെ പൂഴ്ത്തിവച്ച കെ.ടി.ഡി.സി മുന്‍പേഴ്‌സണല്‍ മാനേജര്‍ ദാനിയേലും കുറ്റക്കാരനാണെന്നും പറയുന്നു. ഇയാള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.എന്നാല്‍ ഇതിനെക്കാളും ഞെട്ടിയ്ക്കുന്ന സംഗതി , ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 27.07.2024 ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ( ടൂര്‍.ബി1/102/2022 ടൂര്‍ ) കത്ത് ആറുമാസം കഴിഞ്ഞിട്ടും കെ.ടി.ഡി
.സിയുടെ ഫ്രീസറിലാണ്. മാത്രമല്ല ഇവര്‍ പുറത്താക്കപ്പെട്ടാല്‍ സര്‍ക്കാരിന് കീഴിലുള്ള മറ്റെവിടെയെങ്കിലും നിയമിക്കാനായി പുതിയ തസ്തിക സൃഷ്ടിയ്ക്കുന്നതിനുള്ള ഉന്നത ഗൂഢാലോചന നടക്കുന്നതായും
അറിയുന്നു. അതിനു വേണ്ടിയാണ് നടപടി വൈകിപ്പിക്കു
ന്നതെന്നുമാണ് പറയുന്നത്.