മനുഷ്യരെ ആഹാരം ആക്കുന്ന ആ മൂന്ന് പാമ്പുകൾ… അറിയാം അതിനെക്കുറിച്ച് …

Written by Web Desk1

Published on:

നമ്മുടെ ഭൂമിയിൽ അനേകായിരം ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഉള്ളതെന്ന് നമുക്ക് അറിയാം. ഇതിൽ പലതും നമ്മുടെ ചുറ്റുപാടും കാണപ്പെടാറുമുണ്ട്. ഇനിയും പല ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്താൻ ഉണ്ടെന്നാണ് ശാസ്ത്രലോകം നൽകുന്ന വിശദീകരണം. (We know that there are thousands of species of snakes on our earth. Many of these are seen around us. The explanation given by the scientific world is that there are many more species of snakes to be found.)

പാമ്പുകളെ പൊതുവെ മനുഷ്യർക്ക് വലിയ ഭയമാണ്. കാരണം ഇവയുടെ വിഷത്തിന് നമ്മുടെ ജീവൻ എടുക്കാനുള്ള ശേഷിയുണ്ട്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് പാമ്പുകടിയേറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ. രാജവെമ്പാല, മൂർഖൻ എന്നീ പാമ്പുകൾക്കാണ് വിഷം ഏറ്റവും കൂടുതലായി ഉള്ളത്. ഈ പാമ്പുകൾ കടിച്ചാൽ മരണം ഉറപ്പാണ്. രാജവെമ്പാലകളെ നമ്മുടെ നാട്ടിൽ വനമേഖലകളിൽ മാത്രമാണ് കൂടുതലായി കാണാൻ കഴിയുക. എന്നാൽ മൂർഖൻ പാമ്പുകൾ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമാണ്. അണലിയുടെ വിഷവും ഏറെ അപകടകരമാണ്.

തവളകളാണ് പാമ്പുകളുടെ ഇഷ്ടഭക്ഷണം. എലികളെയും ചെറു ജീവികളെയും ഇവ ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഇത്തരം ജീവികളെ മാത്രമല്ല, മനുഷ്യനെ തിന്നുന്ന പാമ്പുകളും നമുക്ക് ചുറ്റും ഉണ്ട്. പെരുമ്പാമ്പ് പോലെയുള്ള വലിപ്പമുള്ള പാമ്പുകളാണ് മനുഷ്യനെ ആഹാരം ആക്കുന്നത്. സാധാരണയായി വലിയ പാമ്പുകൾ മനുഷ്യരെ ആക്രമിക്കാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ മനുഷ്യരെ ഇരയായി ഇവ തെറ്റിദ്ധരിക്കാറുണ്ട്. അങ്ങിനെ വരുമ്പോഴാണ് മനുഷ്യരെ പാമ്പുകൾ ആക്രമിക്കുന്നത്.

പെരുമ്പാമ്പ്, അനാകോണ്ട എന്നിങ്ങനെയുള്ള പാമ്പുകൾ പക്ഷികൾ, മിതമായ വലിപ്പത്തിലുള്ള മൃഗങ്ങൾ എന്നിവയെയാണ് ഭക്ഷിക്കാറുള്ളത്. എന്നാൽ ഇവയ്ക്ക് ചില സമയങ്ങളിൽ ഇരയെ ലഭിക്കാറില്ല. ഈ സാഹചര്യങ്ങളിൽ മനുഷ്യസാന്നിദ്ധ്യം ഉള്ള മേഖലയിലേക്ക് ഇവ ഇരതേടി എത്തുകയും മനുഷ്യരെ ആഹാരം ആക്കുകയും ചെയ്യുന്നു. കാടിനോട് ചേർന്നുള്ള ജനവാസ മേഖലയിലുള്ളവരാണ് പ്രധാനമായും പാമ്പുകളുടെ ആക്രമണങ്ങൾക്ക് ഇരകളാകാറുള്ളത്.

മനുഷ്യരെ ആഹാരമാക്കുന്ന മൂന്ന് തരം പാമ്പുകളാണ് നമ്മുടെ ലോകത്ത് ഉള്ളത്. പെരുമ്പാമ്പ് അഥവാ റെട്ടിക്കുലേറ്റഡ് പൈതൻ ആണ് ഇവയിൽ ആദ്യത്തേത്. ദക്ഷിണേഷ്യയിൽ ധാരാളമായി കണ്ടുവരുന്ന പാമ്പായ ഇവ, ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. 30 അടിയോളം വളരാൻ ഈ പാമ്പുകൾക്ക് കഴിയും. മനുഷ്യരുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുന്ന ഇവ മനുഷ്യവാസം ഉള്ള പ്രദേശങ്ങളോട് ചേർന്നാണ് വിഹരിക്കാറുള്ളത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ ഈ പാമ്പ് ഒരു സ്ത്രീയെ ഭക്ഷിച്ചത് വലിയ വാർത്ത ആയിരുന്നു.

പൈതൺ ജനുസിലെ ആഫ്രിക്കൻ റോക്ക് പൈതൺ ആണ് മനുഷ്യരെ ആഹാരം ആക്കുന്ന പാമ്പുകളിൽ രണ്ടാമത്തേത്. ആഫ്രിക്കയിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. ഈ പാമ്പുകൾക്ക് 20 അടിയോളം വലിപ്പം ഉണ്ടാകാറുണ്ട്. 2002 ൽ 10 വയസ്സുള്ള കുട്ടിയെ ഈ പാമ്പ് വിഴുങ്ങിയിരുന്നു. 2013 ൽ കാനഡയിൽ രണ്ട് കുട്ടികളെ ഈ പാമ്പ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.

See also  ബഹിരാകാശത്ത് നിന്നും വെെദ്യുതി ഇനി വീടുകളിലേക്ക്; പവർകട്ട് ഇനി പഴങ്കഥയായി മാറുന്നു …

മനുഷ്യരെ വേട്ടയാടി തിന്നുന്ന മറ്റൊരിനം പാമ്പാണ് ഗ്രീൻ അനക്കോണ്ട. തെക്കൻ അമേരിക്കയിലെ വനമേഖലയിലാണ് ഈ പാമ്പുകളെ ധാരാളമായി കാണാറുള്ളത്. ഇത്തരം പാമ്പുകൾ 20 അടിയോളം വളരാറുണ്ട്. 200 പൗണ്ടാണ് ഇവയുടെ ഭാരം.

Leave a Comment